എം പി വീരേന്ദ്രകുമാറിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍
കേരളീയ സമൂഹത്തിന്റെ സര്‍വ മണ്ഡലങ്ങളിലും സജീവ സാന്നിധ്യമുറപ്പിച്ച സവിശേഷ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു വീരേന്ദ്രകുമാര്‍.
കോഴിക്കോട്: എം പി വീരേന്ദ്രകുമാറിന്റെ വിയോഗം കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക മണ്ഡലങ്ങള്‍ക്ക് ഒരിക്കലും നികത്താനാവാത്ത നഷ്ടമാണെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പൊതുപ്രവര്‍ത്തന രംഗത്ത് കര്‍മ്മനിരതനായിരിക്കെയാണ് അദ്ദേഹത്തിന്റെ ആകസ്മികമായ വേര്‍പാട്.
പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹവുമായി ഏറ്റവും അടുത്ത വ്യക്തി ബന്ധം പുലര്‍ത്താന്‍ കഴിഞ്ഞു. കേരളീയ സമൂഹത്തിന്റെ സര്‍വ മണ്ഡലങ്ങളിലും സജീവ സാന്നിധ്യമുറപ്പിച്ച സവിശേഷ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു വീരേന്ദ്രകുമാര്‍.
രാജ്യത്തെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന അദ്ദേഹത്തിന്റെ വിയോഗം ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിനും കേരളീയ സമൂഹത്തിനാകെയും നികത്താനാവാത്ത നഷ്ടമാണ്.
രാഷ്ടീയ - സാമൂഹ്യ-സാംസ്‌കാരിക മണ്ഡലങ്ങളിലെ അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടുമെന്ന് മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.