എംപി വീരേന്ദ്രകുമാറിന്റെ വിയോഗം ജനാധിപത്യ മതേതരത്വ രാഷ്ട്രീയത്തിനേറ്റ മഹാനഷ്ടം: അഡ്വ. ടി സിദ്ധീഖ്

അനുഭവ സമ്പത്തിലൂടെ തെളിമയാര്‍ന്ന് കടന്നുവന്ന ഒരു മഹാ സോഷ്യലിസ്റ്റിനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് പറഞ്ഞു.

Update: 2020-05-28 18:51 GMT

കോഴിക്കോട്: ജനാധിപത്യ മതേതരത്വ രാഷ്ട്രീയത്തിനും മലയാള സാഹിത്യ മേഖലക്കും ഇന്ത്യന്‍ പത്രപ്രവര്‍ത്തന മേഖലക്കും മഹാനഷ്ടമാണ് എംപി വീരേന്ദ്രകുമാറിന്റെ വിയോഗത്തിലൂടെ ഉണ്ടായിട്ടുള്ളത്.

അനുഭവ സമ്പത്തിലൂടെ തെളിമയാര്‍ന്ന് കടന്നുവന്ന ഒരു മഹാ സോഷ്യലിസ്റ്റിനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് പറഞ്ഞു. പ്രകൃതിയോടും മനുഷ്യനോടും രചനാത്മകമായി നീതി പുലര്‍ത്താനും സാംസ്‌കാരിക മതേതരത്വ ഇന്ത്യയുടെ ശക്തനായ പോരാളിയായി പ്രവര്‍ത്തിക്കാനും എം പി വിരേന്ദ്രകുമാറിന് സാധിച്ചു. മുന്നണി രാഷ്ട്രീയത്തിലെ ഇണങ്ങിയും പിണങ്ങിയുമുള്ള വ്യതിയാനങ്ങള്‍ വ്യക്തി ബന്ധത്തില്‍ ഒരിക്കലും പ്രകടമാവാതെ നിറഞ്ഞ രാഷ്ട്രീയ സൗഹൃദത്തിന്റെ മഹാവടവൃക്ഷമായിരുന്നു എം പി വീരേന്ദ്രകുമാര്‍. മാതൃഭൂമി എന്ന ദേശീയ ദിനപത്രത്തിന് അദ്ദേഹം നല്‍കിയ അനല്‍പമായ സംഭാവനകള്‍ ഒരിക്കലും മറക്കാനാവാത്തതാണ്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. 

Tags:    

Similar News