മുക്കം: മാമ്പറ്റ കെഎംസിടി മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥി റസീന്‍(24) അഗസ്ത്യമുഴിയിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ചു. കണ്ണൂര്‍ താനാ റൂബി മന്‍സിലില്‍ സലീമിന്റെ മകനാണ്.
വാതില്‍ അകത്ത്‌നിന്ന് പൂട്ടി ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതേ വാടകവീട്ടില്‍ ഏഴ് പേര്‍ താമസിക്കുന്നുണ്ട്.
മുക്കം പോലിസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി, മൃതഹേഹം പോസ്റ്റ് മോര്‍ട്ടത്തിനയച്ചു.
ഉമ്മ; റുബീന, സഹോദരങ്ങള്‍: സിയാന്‍, ഫാത്തിമ, ആയിഷ.