ധാരാവിയിൽ വ്യവസായ മേഖലയിൽ തീപിടുത്തം; മൂന്ന് നില കെട്ടിടം അ​ഗ്നിക്കിരയായി; ആറ് പേർക്ക് പരിക്ക്

Update: 2024-05-28 08:46 GMT

മുംബൈ: മുംബൈ ധാരാവിയിലുണ്ടായ തീപ്പിടിത്തത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ ധാരാവി അശോക് മില്‍ കോംമ്പൗണ്ടിലാണ് തീപടര്‍ന്നത്. ധാരാവിയിലെ ജനവാസ കേന്ദ്രത്തില്‍ നിന്നും മാറി വ്യവസായ മേഖലയിലായിരുന്നു അപകടം. ചെറുകിട വ്യവസായങ്ങള്‍ ഏറെയുളള മേഖലയിലെ വസ്ത്ര നിര്‍മ്മാണ ശാലയ്ക്കാണ് ആണ് ആദ്യം തീപിടിച്ചത്. പിന്നാലെ മൂന്നു നില കെട്ടിടം പൂര്‍ണമായി അഗ്‌നിക്കിരയായി. മുംബൈ ഫയര്‍ ബ്രിഗേഡിന്റെ പത്തു യൂണിറ്റുകള്‍ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തെകുറിച്ച് അന്വേഷണം നടത്തുമെന്നും പോലിസ് വ്യക്തമാക്കി.

Tags:    

Similar News