മുംബൈയില്‍ രണ്ടു മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊറോണ

Update: 2020-03-30 10:35 GMT

മുംബൈ: മുംബൈയില്‍ രണ്ടു മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ഇരുവരുടേയും മലയാളികളടക്കമുള്ള സഹപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ദക്ഷിണമുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം, കോട്ടയം സ്വദേശിനികളാണ് ഇവര്‍ എന്നാണ് റിപോര്‍ട്ട്.

ആശുപത്രിയില്‍ ജോലിചെയ്തിരുന്ന ഒരു ഡോക്ടര്‍ക്ക് നേരത്തെ കൊറോണ ബാധിച്ച് മരിച്ചിരുന്നു. ഡോക്ടറെ ചികില്‍സിച്ച നഴ്‌സുമാര്‍കാണ് രോഗം സ്ഥിരീകരിച്ചത്. മലയാളി നഴ്‌സുമാരടക്കം ആകെ 12 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇന്നു കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 215 ആയി. 


Tags:    

Similar News