മുനമ്പം വിഷയം; ഈ മാസം 22ന് യോഗം ചേരുമെന്ന് മന്ത്രി പി രാജീവ്
മുനമ്പം വിഷയത്തില്‍ മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ച നടത്തി സമരസമിതി അംഗങ്ങള്‍
എറണാകുളം: മുനമ്പം വിഷയത്തില്‍ മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ച നടത്തി സമരസമിതി അംഗങ്ങള്‍. വിഷയത്തില്‍ ഈ മാസം 22ന് യോഗം ചേരുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. എന്നാല്‍ സമരം പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് മുനമ്പം സമര സമിതിക്കാര്‍ പറഞ്ഞു. മുഖ്യമന്ത്രി കൂടെ നില്‍ക്കും എന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും അവര്‍ പറഞ്ഞു.