മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: ഒന്നാം ഘട്ട ഗുണഭോക്താക്കളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു

വയനാട്: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ഒന്നാം ഘട്ട ഗുണഭോക്താക്കളുടെ അന്തിമ പട്ടിക തയ്യാറായതായി സര്‍ക്കാര്‍. 242 ഗുണഭോക്താക്കളുടെ പട്ടികയാണ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. രണ്ടാം ഘട്ട പട്ടിക പിന്നീട് പുറത്തിറക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗമാണ് പട്ടിക അംഗീകരിച്ചത്.
മേപ്പാടി പഞ്ചായത്തിലെ 10,11,12 വാര്‍ഡുകളിലെ ദുരന്തത്തില്‍ വീടുകള്‍ നഷ്ടമായവരും വാടകക്ക് താമസിച്ചവരും പാടികളില്‍ താമസിച്ചവരും ഗുണഭോക്തൃ പട്ടികയിലുണ്ട്. പട്ടിക സംബന്ധിച്ച് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ദുരന്ത നിവാരണവകുപ്പിനെ അറിയിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു.