മുണ്ടൂരില്‍ യുവാവിനെ തലയ്ക്കടിച്ചു കൊന്നു

Update: 2025-03-27 03:58 GMT
മുണ്ടൂരില്‍ യുവാവിനെ തലയ്ക്കടിച്ചു കൊന്നു

പാലക്കാട്: മുണ്ടൂരില്‍ യുവാവിനെ അയല്‍വാസി തലയ്ക്കടിച്ചു കൊന്നു. മുണ്ടൂര്‍ സ്വദേശി മണികണ്ഠന്‍ ആണ് മരിച്ചതെന്ന് പോലിസ് അറിയിച്ചു. അയല്‍വാസിയായ വിനോദിനെ കസ്റ്റഡിയിലെടുത്തു. ഒറ്റയ്ക്കു താമസിക്കുന്ന മണികണ്ഠന്‍ ഇടയ്ക്കിടെ വിനോദിന്റെ വീട്ടില്‍ പോയി മദ്യപിക്കുമായിരുന്നു. ഇന്നലെ രാത്രിയിലും ഇവര്‍ മദ്യപിക്കാന്‍ ഒരുമിച്ചിരുന്നു. ഇതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലിസ് കരുതുന്നത്. സംഭവത്തിന് ശേഷം വിനോദിന്റെ സഹോദരനെ കാണാനില്ല. ഇയാള്‍ ഒളിവിലാണെന്നാണ് സൂചന. വിനോദിന്റെ അമ്മയെ പോലിസ് ചോദ്യം ചെയ്യുകയാണ്.

Similar News