കാക്കനാട് ഫ്‌ലാറ്റിലെ കൊലപാതകം;കൃത്യം ചെയ്തത് തനിച്ചെന്ന് പ്രതിയുടെ മൊഴി
കൃത്യത്തിന് ശേഷം മൃതദേഹം മാറ്റാന്‍ പ്രതിക്ക് മറ്റാരുടെയോ സഹായം ഉണ്ടായിട്ടുണ്ട് എന്ന നിഗമനത്തിലാണ് പോലിസ്
കൊച്ചി:കാക്കനാട് ഫ്‌ലാറ്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ പ്രതി അര്‍ഷാദ് കുറ്റം സമ്മതിച്ചു.കൊലനടത്തിയത് താന്‍ ഒറ്റയ്ക്കാണെന്നാണ് പ്രതിയുടെ മൊഴി.എന്നാല്‍,കൃത്യത്തിന് ശേഷം മൃതദേഹം മാറ്റാന്‍ പ്രതിക്ക് മറ്റാരുടെയോ സഹായം ഉണ്ടായിട്ടുണ്ട് എന്ന നിഗമനത്തിലാണ് പോലിസ്.
അര്‍ഷാദ് കൊല്ലപ്പെട്ട സജീവനുമായുള്ള ലഹരി ഇടപാടാണ് കൊലക്ക് കാരണമെന്ന് പോലിസ് പറഞ്ഞു. അര്‍ഷാദ് സജീവന് ലഹരി ഇടപാടുമായി ബന്ധപ്പെട്ട് പണം നല്‍കാനുണ്ടായിരുന്നു. ഇത് തിരികെ കിട്ടണമെന്ന് സജീവ് വാശിപിടിച്ചതോടെയാണ് ക്രൂരമായി മര്‍ദിക്കുകയും കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തിക്കൊല്ലുകയും ചെയ്തത്. കൃത്യത്തിന് ശേഷം മൃതദേഹം റൂമിനകത്തെ പൈപ്പ് ഡെക്ടിനകത്തേക്ക് തളളിവെച്ചു. സംഭവം പുറത്തറിയും മുമ്പേ സംസ്ഥാനം വിടാനായിരുന്നു പദ്ധതി.
കസ്റ്റഡി കാലാവധി തീരും മുന്‍പ് പരമാവധി തെളിവുകള്‍ ശേഖരിക്കാനുളള ശ്രമത്തിലാണ് പോലിസ്.ഇന്നലെ ഫ്‌ലാറ്റിലെത്തി പ്രാഥമിക തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു.കൃത്യത്തിന് ശേഷം രക്ഷപ്പെടാന്‍ സഹായിച്ചവരെയും കണ്ടെത്തി ചോദ്യം ചെയ്‌തേക്കും.അര്‍ഷാദ് എത്തിച്ചേര്‍ന്ന ഇടങ്ങളിലും തെളിവെടുപ്പ് നടത്തും.