കായംകുളത്ത് സി.പി.എം പ്രാദേശിക നേതാവിന്റെ കൊലപാതകം: കൊടിയേരിയെ തിരുത്തി ജി സുധാകരന്‍

'ക്വട്ടേഷന്‍ സംഘത്തെ ചോദ്യംചെയ്തതിനാണ് ഗുണ്ടകള്‍ സിയാദിനെ വധിച്ചത്. രാഷ്ട്രീയമല്ല, കായംകുളത്തെ മാഫിയ സംഘത്തെക്കുറിച്ചാണ് ചര്‍ച്ച വേണ്ടത്' - സുധാകരന്‍ പറഞ്ഞു.

Update: 2020-08-21 18:35 GMT

ആലപ്പുഴ: കായംകുളത്ത് സി.പി.എം പ്രാദേശിക നേതാവ് സിയാദിന്റെ കൊലപാതകത്തിനു കാരണം രാഷ്ട്രീയമല്ലെന്ന് മന്ത്രി ജി  സുധാകരന്‍. 'ക്വട്ടേഷന്‍ സംഘത്തെ ചോദ്യംചെയ്തതിനാണ് ഗുണ്ടകള്‍ സിയാദിനെ വധിച്ചത്. രാഷ്ട്രീയമല്ല, കായംകുളത്തെ മാഫിയ സംഘത്തെക്കുറിച്ചാണ് ചര്‍ച്ച വേണ്ടത്' - സുധാകരന്‍ പറഞ്ഞു. എന്നാല്‍ സിയാദിന്റെ കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റെ ക്വട്ടേഷന്‍ സംഘമാണെന്നാണ് കഴിഞ്ഞ ദിവസം കോടിയേരി പറഞ്ഞത്. ഇതാണ് സുധാകരന്‍ തിരുത്തിയത്. സിയാദിന്റെ മരണം രാഷ്ടീയ കൊലപാതകം അല്ലെന്ന് കായംകുളം സിഐയും വ്യക്തമാക്കിയിട്ടുണ്ട്.

മാഫിയ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്തതിനാണ് സിയാദിനെ വകവരുത്തിയതെന്നും ജി  സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസിലെ മുഖ്യപ്രതിയെ സഹായിച്ചതിന് അറസ്റ്റിലായ കോണ്‍ഗ്രസ് നഗരസഭാംഗം കാവില്‍ നിസാമിന് ജാമ്യം കിട്ടിയത് പൊലീസിന്റെ വീഴ്ചയാണെന്നു അദ്ദേഹം സൂചിപ്പിച്ചു. 

Tags:    

Similar News