
കോഴിക്കോട്: വഖ്ഫ് നിയമഭേദഗതിക്കെതിരെ മുസ്‌ലിംലീഗ് സംഘടിപ്പിക്കുന്ന റാലി ബുധനാഴ്ച വൈകുന്നേരം മൂന്നിന് കോഴിക്കോട് കടപ്പുറത്ത് നടക്കും. പൊതുസമ്മേളനത്തില്‍ പഞ്ചാബ് പിസിസി പ്രസിഡന്റും ലോക്‌സഭാംഗവുമായ അമരീന്ദര്‍ സിങ് രാജാ വാറിങ് മുഖ്യാതിഥിയാവും. പാണക്കാട് സാദിഖലി തങ്ങള്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രഫ. കെ എം ഖാദര്‍ മൊയ്തീന്‍, പ്രതിപക്ഷ നേതാവ് വി ഡി. സതീശന്‍, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും.