മുസ്ലിം ലീഗ് നില്‍ക്കുന്നിടത്ത് ഉറച്ച് നില്ക്കുന്ന പാര്‍ട്ടി: പികെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: മുസ്ലിം ലീഗ് നില്‍ക്കുന്നിടത്ത് ഉറച്ച് നില്ക്കുന്ന പാര്‍ട്ടിയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഇപ്പോള്‍ മുന്നണി മാറ്റം ലീഗിന്റെ അജണ്ടയിലോ ചര്‍ച്ചയിലോ ഇല്ല. ഇ പി ജയരാജന്റേത് ഔദ്യോഗിക ക്ഷണമായി കാണുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ന്യൂനപക്ഷ വര്‍ഗീയത ഉയര്‍ത്തുന്നവര്‍ ലീഗിന്റെ ശത്രുക്കളാണെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി, എസ്ഡിപിഐ ലീഗിന്റെ എതിര്പക്ഷത്തുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് മുസ്ലിം ലീഗ് വന്നാല്‍ മുന്നണിയിലേക്ക് സ്വീകരിക്കുന്ന കാര്യം ആലോചിക്കാമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് നേരത്തെ പറഞ്ഞിരുന്നു. മുന്നണി ശക്തിപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.