മുട്ടില്‍ മരം കൊള്ള; പ്രതി ഭീഷണിപ്പെടുത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ പരാതി
കല്‍പ്പറ്റ: മുട്ടില്‍ മരം കൊള്ളക്കേസിലെ പ്രതി ഭീഷണിപ്പെടുത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ പരാതി. മേപ്പാടി റെയ്ഞ്ച് ഓഫീസര്‍ സമീറാണ് കോടതിയില്‍ പരാതി നല്‍കിയത്. പ്രതി ആന്റോ അഗസ്റ്റിന്‍ ആണ് മാനന്തവാടി സബ് ജയിലില്‍ ചോദ്യം ചെയ്യുന്നതിനിടെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.
കോടതി അനുമതിയോടെ ചോദ്യം ചെയ്യുന്നതിനിടെ തന്നെയും ഫോറസ്റ്റര്‍ നിസാറിനെയും മാധ്യമപ്രവര്‍കരെയും വകവരുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നാണ് ബത്തേരി ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ പരാതി. കഴിഞ്ഞ തിങ്കളാഴ്ചയാണ് ചോദ്യം ചെയ്തത്. തനിക്കെതിരെ മരമുറിക്കേസിലെ പ്രതികളുടെ ഭീഷണിയുണ്ടെന്ന് കോഴിക്കോട് ഫ്‌ളയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒയായിരുന്ന ധനേഷ് കുമാറും പരാതി നല്‍കിയിരുന്നു.