മൂവാറ്റുപുഴ അഷ്‌റഫ് മൗലവി സംസ്ഥാന പ്രസിഡന്റ്; എസ്ഡിപിഐ സംസ്ഥാന നേതാക്കളെ തിരഞ്ഞടുത്തു
പുത്തനത്താണി (മലപ്പുറം): മൂവാറ്റുപുഴ അഷ്‌റഫ് മൗലവിയെ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തു. പി അബ്ദുല്‍ ഹമീദ് (കോഴിക്കോട്), തുളസീധരന്‍ പള്ളിക്കല്‍ (ആലപ്പുഴ), കെ കെ റൈഹാനത്ത് (എറണാകുളം)എന്നിവരെ വൈസ് പ്രസിഡന്റുമാരായും റോയ് അറയ്ക്കല്‍ (എറണാകുളം), അജ്മല്‍ ഇസ്മായീല്‍ (എറണാകുളം), പി കെ ഉസ്മാന്‍ (തൃശൂര്‍) എന്നിവരെ ജനറല്‍ സെക്രട്ടറിമാരായും ട്രഷററായി എ കെ സലാഹുദ്ദീനെ (കൊല്ലം)യും തിരഞ്ഞെടുത്തു.
പുത്തനത്താണിയില്‍ രണ്ടു ദിവസമായി നടന്ന സംസ്ഥാന പ്രതിനിധി സഭയിലാണ് 2021-24 വര്‍ഷത്തേക്കുള്ള നേതാക്കളെ തിരഞ്ഞെടുത്തത്.
കെ കെ അബ്ദുല്‍ ജബ്ബാര്‍ (കണ്ണൂര്‍), പി ആര്‍ സിയാദ് (തൃശൂര്‍), കെ എസ് ഷാന്‍ (ആലപ്പുഴ), കൃഷ്ണന്‍ എരഞ്ഞിക്കല്‍ ((മലപ്പുറം), ജോണ്‍സണ്‍ കണ്ടച്ചിറ (കൊല്ലം), പി ജമീല (വയനാട്) എന്നിവരാണ് പുതിയ സെക്രട്ടറിമാര്‍. സംസ്ഥാന കമ്മിറ്റി അംഗങ്ങളായി പി അബ്ദുല്‍ മജീദ് ഫൈസി, സി പി എ ലത്തീഫ്, അന്‍സാരി ഏനാത്ത്, എസ് പി അമീര്‍ അലി, മുസ്തഫ പാലേരി, അഷ്‌റഫ് പ്രാവച്ചമ്പലം, വി എം ഫൈസല്‍, ശശി പഞ്ചവടി, ലസിത അസീസ്, എല്‍ നസീമ, മഞ്ചുഷ മാവിലാടം എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
പുതിയ ഭാരവാഹികളുടെ പ്രഖ്യാപനം ദേശീയ പ്രസിഡന്റ് എം കെ ഫൈസി നിര്‍വഹിച്ചു. 2021 2024 ടേമിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് ദഹലാന്‍ ബാഖവി, ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് തുംബെ നേതൃത്വം നല്‍കി. പാര്‍ട്ടി ദേശീയ പ്രവര്‍ത്തക സമിതിയംഗം പ്രഫ. പി കോയ, എസ്ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ എല്‍ ഇര്‍ഷാന, ഡോ. സി എച്ച് അഷറഫ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
പുത്തനത്താണിയില്‍ നടന്ന സംസ്ഥാന പ്രതിനിധി സഭയില്‍ പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് എം കെ ഫൈസി ഉദ്ഘാടനം നിര്‍വഹിച്ചു.