പെട്ടി അടഞ്ഞ അധ്യായമെന്ന് എന്‍ എന്‍ കൃഷ്ണദാസ്; തിരുത്തി എം വി ഗോവിന്ദന്‍

എന്നാല്‍ അത് അടഞ്ഞ അദ്ധ്യായമല്ലെന്നും ഗൗരവമായ വിഷയമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു

Update: 2024-11-09 05:44 GMT

പാലക്കാട്: പെട്ടി വിവാദത്തില്‍ പ്രതികരണം നടത്താതെ സംസ്ഥാന സമിതിയഗം എന്‍ എന്‍ കൃഷ്ണദാസ്. ഇന്നലത്തേത് ഇന്നലെ കഴിഞ്ഞെന്നും ഇനിയത് അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ അത് അടഞ്ഞ അദ്ധ്യായമല്ലെന്നും ഗൗരവമായ വിഷയമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. മാത്രമല്ല, താന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാടന്നും എം വി ഗോവിന്ദന്‍ ശനിയാഴ്ച രാവിലെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് വിഷയത്തില്‍ മറുപടി പറയുന്നതില്‍നിന്ന് എന്‍ എന്‍ കൃഷ്ണദാസ് വിട്ടുനിന്നത്.

പാലക്കാട് വികസന വിഷയങ്ങള്‍ ചര്‍ച്ചയാകണം. പാലക്കാടിന്റെ വികസനത്തിന് ഇടതു സര്‍ക്കാരിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു എംഎല്‍എ വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും കൃഷ്ണദാസ് പറഞ്ഞിരുന്നു.

Tags:    

Similar News