ലീഗ് ജമാഅത്തെ ഇസ്‌ലാമി-എസ്ഡിപിഐ തടവറയില്‍: എം വി ഗോവിന്ദന്‍

തങ്ങളെ വിമര്‍ശിക്കാന്‍ പാടില്ല എന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Update: 2024-11-18 08:19 GMT

തിരുവനന്തപുരം: സാദിഖലി തങ്ങളെക്കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തെ പിന്തുണച്ച് സിപിഎം പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. പാലക്കാട് ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയവാദികള്‍ എല്‍ഡിഎഫിനെതിരെ പ്രവര്‍ത്തിക്കുകയാണ്. മുഖ്യമന്ത്രിയുടെ പാണക്കാട് തങ്ങള്‍ക്കെതിരായ പരാമര്‍ശം പാര്‍ട്ടിയുടെ മുന്‍ നിലപാടാണ്. ലീഗ് വര്‍ഗീയ ശക്തികളുടെ തടങ്കലിലാണ്. പാണക്കാട് തങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവാണ്. തങ്ങളെ വിമര്‍ശിക്കാന്‍ പാടില്ല എന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമകളാണ് ജമാഅത്ത് ഇസ്‌ലാമിയുടേത്. അതിനെതിരെയുള്ള വിമര്‍ശനമാണ് ഞങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്. അത് ശരിയായ വിമര്‍ശനം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി നടത്തിയത് കൃത്യമായ രാഷ്ട്രീയ വിമര്‍ശനമാണ്. എന്നാല്‍, അതില്‍ വര്‍ഗീയ അജണ്ട പ്രചരിപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നത്. ലീഗ് ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്ഡിപിഐയുടെയും തടവറയിലാണ്. ഇത് എല്ലാ വോട്ടര്‍മാരും തിരിച്ചറിയണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസാണ് പ്രശ്‌നങ്ങളുണ്ടാക്കിയത്. ഞങ്ങള്‍ വിമതര്‍ക്ക് കൂടെ നില്‍ക്കുകയാണ് ചെയ്തതെന്നും എം വി ഗോവിന്ദന്‍ കൂട്ടിചേര്‍ത്തു.




Tags:    

Similar News