പാലക്കാട്ടെ പാതിരാ നാടകത്തിന്റെ സംവിധായകന്‍ ഷാഫി തന്നെ: എം വി ഗോവിന്ദന്‍

റെയ്ഡ് എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

Update: 2024-11-08 05:41 GMT

കണ്ണൂര്‍: പാലക്കാട്ടെ പാതിരാ നാടകത്തിന്റെ സംവിധായകന്‍ ഷാഫിയാണെന്നും റെയ്ഡ് എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാലക്കാട്ടെ റെയ്ഡിന് ശേഷം കോണ്‍ഗ്രസിന്റെ ശുക്രദശ മാറി. റെയ്ഡിന് ശേഷം എല്‍ഡിഎഫിനാണ് ശുക്രദശ. കുഴല്‍പ്പണത്തില്‍ കേസെടുക്കണമെന്നും ഗോവിന്ദന്‍ ആവര്‍ത്തിച്ചു

കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ് ദിവ്യക്കെതിരായ നടപടികള്‍ തീരുമാനിക്കുന്നത്. അത് പാര്‍ട്ടി വേണ്ട പോലെ ചെയ്യുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. സിപിഎം തുടക്കം മുതല്‍ നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പം ആണെന്ന നിലപാട് സ്വീകരിച്ചിരുന്നു. കോടതിയില്‍ എഡിഎമ്മിനെതിരെ പറയുന്നത് ദിവ്യയുടെ വ്യക്തിപരമായ കാര്യമാണെന്നും അത് പാര്‍ട്ടി നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു. ദിവ്യക്ക് ഒരു തെറ്റുപറ്റി. ആ തെറ്റ് തിരുത്തി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Tags:    

Similar News