കൊവിഡ് ഭേദമാക്കാന്‍ മൈസൂര്‍പാക്ക്:കടയുടമക്കെതിരേ കേസ്
'കൊറോണ വൈറസ് ബാധിതര്‍ ഈ മൈസൂര്‍ പാക്ക് കഴിക്കുമ്പോള്‍ ആദ്യം കയ്പ്പനുഭവപ്പെടുമെങ്കിലും ഇതിലെ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മധുരം തോന്നിത്തുടങ്ങും' എന്നായിരുന്നു പരസ്യത്തില്‍ പറഞ്ഞിരുന്നത്.
കോയമ്പത്തൂര്‍: കോവിഡ് ഭേദമാക്കുമെന്ന വാദവുമായി മൈസൂര്‍പാക്ക് വില്‍പ്പന നടത്തിയ കടയുടമയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയതു. കോയമ്പത്തൂരിലെ 'ശ്രീ റാം വിലാസ് നെല്ലയ് ലാല സ്വീറ്റ്‌സ്'ഷോപ്പ് ഉടമ ശ്രീറാമിനെതിരെയണ് ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കേസെടുത്തത്. ബേക്കറിയിലെ പ്രത്യേക മൈസൂര്‍പാക്ക് കോവിഡ് ഭേദമാക്കുന്നമെന്ന് അവകാശപ്പെട്ട് ഇയാള്‍ പല പരസ്യങ്ങളും പ്രചരിപ്പിച്ചിരുന്നു. മൈസൂര്‍പാക്കില്‍ പ്രത്യേകമായി ചേര്‍ത്ത ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ കൊവിഡിനെതിരെ പ്രവര്‍ത്തിക്കുമെന്നും അങ്ങിനെ കൊവിഡ് ഭേദമാകുമെന്നുമായിരുന്നു ഇയാളുടെ വാദം.
'കൊറോണ വൈറസ് ബാധിതര്‍ ഈ മൈസൂര്‍ പാക്ക് കഴിക്കുമ്പോള്‍ ആദ്യം കയ്പ്പനുഭവപ്പെടുമെങ്കിലും ഇതിലെ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മധുരം തോന്നിത്തുടങ്ങും' എന്നായിരുന്നു പരസ്യത്തില്‍ പറഞ്ഞിരുന്നത്. മൈസൂര്‍ പാക്ക് ചികിത്സ രാജ്യത്തെ എല്ലാവര്‍ക്കും ലഭിക്കുന്നതിന് കേന്ദ്ര സംഘത്തോടൊപ്പം ജോലി ചെയ്യാന്‍ തയ്യാറാണെന്നും ശീറാം പറഞ്ഞിരുന്നു.
മൈസൂര്‍പാക്ക് തയ്യാറാക്കുന്ന ഫോര്‍മുല പ്രധാനമന്ത്രിക്ക് സൗജന്യമായി കൈമാറാന്‍ തയ്യാറാണെന്നും ഇയാള്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്ര സംഘത്തോടൊപ്പം ഞാന്‍ ജോലി ചെയ്യണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നതെങ്കില്‍ ശമ്പളം ഒന്നും വാങ്ങാതെ അതിനും തയ്യാറാണ് എന്നും സംഭവം അന്വേഷിക്കാനെത്തിയ പൊലിസുകാരോട് ഇയാള്‍ പറഞ്ഞു. എന്നാല്‍ അതൊന്നും പരിഗണിക്കാതെ ഇയാളെ കസ്റ്റഡിയിലെടുത്ത കൊയമ്പത്തൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയാണുണ്ടായത്.