നാഗാ യുവാവിനെ സുരക്ഷാസേന വെടിവച്ചുകൊന്നു; നാഗാലാന്‍ഡില്‍ പ്രതിഷേധം പുകയുന്നു, അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
മോണ്‍: നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ തിരു ഗ്രാമത്തില്‍ സുരക്ഷാസേന നടത്തിയ വെടിവയ്പില്‍ നാഗാ യുവാവ് കൊല്ലപ്പെട്ടു. ഞായറാഴ്ചയാണ് സംഭവം. യുവാവിന്റെ മരണത്തിനെതിരേ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഏതാനും പ്രതിഷേധക്കാര്‍ക്കും പരിക്കുണ്ട്.
തൊട്ടടുത്ത കര്‍ക്കരി ഖനിയില്‍ പോയി മടങ്ങിവരികയായിരുന്ന യുവാവിനെയാണ് സേന വെടിവച്ചതെന്ന് ഗ്രാമീണര്‍ പറയുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് സുരക്ഷാസേനയുടെ വാഹനങ്ങള്‍ കത്തിച്ചു. പ്രക്ഷുബ്ദരായ ഗ്രാമീണര്‍ക്കുനേരെ വെടിയുതിര്‍ത്തതില്‍ ഏതാനും പേര്‍ക്ക് വെടിയേറ്റിട്ടുണ്ടെന്നും റിപോര്‍ട്ടുണ്ട്.
''ഓടിങ്ങില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് നാട്ടുകര്‍ കൊല്ലപ്പെട്ട സംഭവം നിര്‍ഭാഗ്യകരമാണ്. പരിക്കേറ്റവര്‍ക്ക് വേഗം സുഖംപ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു. എല്ലാവരും സമാധാനം പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു''- മുഖ്യമന്ത്രി നെയ്ഫിയു റിയോ പറഞ്ഞു.