അനന്തനാഗില്‍ ഒരു സായുധനെ സുരക്ഷാസേന വധിച്ചു

Update: 2022-04-09 13:49 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സായുധന്‍ മരിച്ചു. ലഷ്‌കര്‍ പ്രവര്‍ത്തകനാണ് മരിച്ചതെന്ന് പോലിസ് അറിയിച്ചു. ഇയാളിന്‍നിന്ന് നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു.

കൊല്ലപ്പെട്ടത് നിസാര്‍ അഹ്മദ് ദര്‍ ആണെന്ന് ജമ്മു പോലിസ് അറിയിച്ചു.

അനന്തനാഗില്‍ സിര്‍ഹമ ഗ്രാമത്തില്‍ സായുധരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍നടത്തിയ തിരച്ചിലാണ് ഏറ്റുമുട്ടലില്‍ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു.

ഒളിച്ചിരുന്ന സായുധന്‍ പോലിസിനെതിരേ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

2021 മുതല്‍ സജീവമായിരുന്നയാളാണ് ഇപ്പോള്‍ മരിച്ച നിസാര്‍. 

Tags:    

Similar News