കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു; നാഗാലാന്‍ഡില്‍ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് ആദ്യ എംഎല്‍എ
കോഹിമ: നാഗാലാന്‍ഡ് അസംബ്ലി തിരഞ്ഞെടുപ്പിന് 17 ദിവസം മുമ്പ് ബിജെപിക്ക് ആദ്യനേട്ടം. അകുലുട്ടോ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ഥി കസെറ്റോ കിമിനി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിനെതിരേ മല്‍സരിച്ച കോണ്‍ഗ്രസിന്റെ ഖെകാഷെ സുമി പത്രിക പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് കിമിനിയുടെ വിജയം.
ഖെകാഷെ സുമി മാത്രമായിരുന്നു എതിര്‍സ്ഥാനാര്‍ഥി. തുടര്‍ച്ചയായി രണ്ടാം തവണയാണ് കസെറ്റോ കിമിനി അകുലുട്ടോയില് നിന്ന് എംഎല്‍എയാവുന്നത്. 2018 ലെ തിരഞ്ഞെടുപ്പിലും ബിജെപി ടിക്കറ്റില്‍ അദ്ദേഹം വിജയിച്ചിരുന്നു. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയും പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനവും പൂര്‍ത്തിയായപ്പോള്‍ നാഗാലാന്‍ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മല്‍സരരംഗത്ത് കിമിനി ഒഴികെ 183 സ്ഥാനാര്‍ഥികളുണ്ട്.