
കോഴിക്കോട്: പോലിസ് പിടികൂടിയ വാഹനം തിരികെ കൊണ്ടുപോവാന്‍ എത്തിയ യുവാവിനെ എംഡിഎംഎയുമായി അറസ്റ്റ് ചെയ്തു. നല്ലളം ചോപ്പന്‍കണ്ടി സ്വദേശി അലന്‍ ദേവി(22)നെയാണ് നല്ലളം പോലിസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി നടന്ന വാഹനപരിശോധനയിലാണ് അലന്‍ ദേവിന്റെ ബൈക്ക് പോലിസ് കസ്റ്റഡിയില്‍ എടുത്തത്. ഇത് തിരികെ എടുക്കാനാണ് അലന്‍ ദേവ് ഇന്നലെ സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍, ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു.1.6 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്നും കണ്ടെടുത്തതായി പോലിസ് അറിയിച്ചു.