നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം: ജോസഫ് കല്ലറക്കാട്ടിനെതിരെ കേസെടുക്കണമെന്ന് പോരാട്ടം

ഫലിക്കാതെ പോയ ലൗ ജിഹാദ് പരാമര്‍ശത്തിന്റെ നിരാശയില്‍ നിന്നാണ് ഇവര്‍ പുതിയ പരാമര്‍ശവുമായി രംഗത്ത് വന്നതെന്നും പോരാട്ടം കണ്‍വീനര്‍ പി പി ഷാന്റോലാല്‍ കുറ്റപ്പെടുത്തി.

Update: 2021-09-12 13:43 GMT

കോഴിക്കോട്: സംഘപരിവാര്‍ ശക്തികള്‍ അധികാരത്തിലിരിക്കുന്ന ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന മുസ്‌ലിം വിരുദ്ധ പ്രചരണങ്ങളുടെയും വര്‍ഗീയ വിഭജന ലക്ഷ്യങ്ങളുടെയും ചുവട് പിടിച്ചു ചില ക്രിസ്ത്യന്‍ പുരോഹിതന്‍മാര്‍ നടത്തുന്ന വിദ്വേഷ പ്രചരണ ശ്രമങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. ജോസഫ് കല്ലറക്കാട്ടിനെതിരേ കേസെടുക്കണമെന്നും പോരാട്ടം സംസ്ഥാന ജനറല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

ഫലിക്കാതെ പോയ ലൗ ജിഹാദ് പരാമര്‍ശത്തിന്റെ നിരാശയില്‍ നിന്നാണ് ഇവര്‍ പുതിയ പരാമര്‍ശവുമായി രംഗത്ത് വന്നതെന്നും പോരാട്ടം കണ്‍വീനര്‍ പി പി ഷാന്റോലാല്‍ കുറ്റപ്പെടുത്തി.

കൊലപാതക, ബലാത്സംഘ കേസുകളിലടക്കം പ്രതികളായി ജയിലിലടക്കപ്പെട്ട് അടിമുടി ജീര്‍ണത ബാധിച്ചിരിക്കുന്ന പൗരോഹിത്യം അണികള്‍ക്കിടയില്‍ നഷ്ടപ്പെട്ട വിശ്വാസ്യത തിരിച്ച് പിടിക്കാനും അണികളെ കൂടെ നിര്‍ത്താനും നടത്തുന്ന കുറുക്കുവഴികളാണ് ഇത്തരം പ്രസ്ഥാവനകള്‍ക്ക് പിന്നില്‍. സാമ്പത്തിക കുറ്റകൃത്യങ്ങളിലൂടെ കുപ്രസിദ്ധരായി ജയിലഴി കാത്തിരിക്കുന്ന മെത്രാന്‍മാരുടെ കേന്ദ്ര സര്‍ക്കാര്‍ പ്രീണനവും ഇതിന്റെ പിന്നിലുണ്ട്. യാതൊരു വസ്തുതകളുടെയും പിന്‍ബലമില്ലാത്ത ഇത്തരം ആരോപണങ്ങള്‍ നടത്തി സമൂഹത്തെ വര്‍ഗീയമായി വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ മാനവ സാഹോദര്യത്തിന് മുറിവേല്‍പ്പിക്കുന്നവരാണ്.

എക്കാലത്തും പുരോഗമനത്തിനും പരിവര്‍ത്തനത്തിനും എതിരായി നിന്നിട്ടുള്ള കത്തോലിക്കാ സഭാ നേതൃത്വവും ലൗ ജിഹാദിന്റെയും നര്‍ക്കോട്ടിക് ജിഹാദിന്റെയും പേരില്‍ വളരെ തിടുക്കത്തോടെ കത്തോലിക്കാ സഭാനേതൃത്വത്തെ പിന്തുണക്കാനെത്തിയിട്ടുള്ള ആര്‍എസ്എസ്, ബിജെപി, സംഘപരിവാര്‍ ശക്തികളും ഈ സമൂഹ ശരീരത്തിലെ രണ്ട് കളങ്കങ്ങളാണ്. വര്‍ഗീയ വിഷം വമിക്കുന്ന ഇവരുടെ കുപ്രചരണങ്ങളെയും നീക്കങ്ങളെയും ആഴത്തില്‍ തിരിച്ചറിയാനും തുറന്ന് കാണിക്കാനും ഈ വിധ്വംസക ശക്തികളെ ഒറ്റപ്പെടുത്താനും വിപ്ലവജനാധിപത്യ പുരോഗമന ശക്തികള്‍ ഒറ്റക്കെട്ടായി മുന്നോട്ട് വരേണ്ടതുണ്ടെന്നും പോരാട്ടം ഓര്‍മിപ്പിച്ചു.

Tags:    

Similar News