നര്‍കോട്ടിക്‌സ് ജിഹാദ്;ബിഷപ്പിനെ ന്യായീകരിച്ച് മാണി സി കാപ്പന്‍
ബിഷപ്പ് നല്‍കിയത് അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണെന്നും ആരെയും വേദനിപ്പിക്കാന്‍ ബിഷപ്പ് ശ്രമിച്ചിട്ടില്ല എന്നുമാണ് പാല രൂപത വിശദീകരിച്ചത്.
കോഴിക്കോട്: നര്‍കോട്ടിക്‌സ് ജിഹാദ് പരാമര്‍ശത്തില്‍ പാലാ രൂപതാ ബിഷപ്പിനെ ന്യായീകരിച്ച് മാണി സി കാപ്പന്‍ എംഎല്‍എ. കുട്ടികള്‍ മയക്കുമരുന്ന് ബന്ധങ്ങളില്‍പ്പെടരുതെന്ന മുന്നറിയിപ്പാണ് ബിഷപ്പ് നല്‍കിയതെന്നും വിശ്വാസികളോട് നടത്തിയ പ്രസംഗം വിവാദമാക്കാന്‍ ശ്രമം നടക്കുന്നുവെന്നും മാണി സി കാപ്പന്‍ പറഞ്ഞു.
ഏതെങ്കിലും ഒരു സമുദായത്തെ കുറിച്ചല്ല ബിഷപ്പിന്റെ പരാമര്‍ശമെന്നും മാണി സി കാപ്പന്‍ പാലാ ബിഷപ്പിന്റെ വര്‍ഗ്ഗീയ പരാമര്‍ശത്തെ ന്യായീകരിച്ചു. അതിനിടെ ബിഷപ്പിന്റെ പരാമര്‍ശത്തിനെതിരേ ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയ സാഹചര്യത്തില്‍ പുതിയ വിശദീകരണവുമായി പാല അതിരൂപത രംഗത്തെത്തി. ബിഷപ്പ് നല്‍കിയത് അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണെന്നും ആരെയും വേദനിപ്പിക്കാന്‍ ബിഷപ്പ് ശ്രമിച്ചിട്ടില്ല എന്നുമാണ് പാല രൂപത വിശദീകരിച്ചത്.
'പരാമര്‍ശം ഏതെങ്കിലും ഒരു സമുദായത്തിന് എതിരല്ല. ആരെയും വേദനിപ്പിക്കാന്‍ ബിഷപ്പ് ശ്രമിച്ചിട്ടില്ല. തിന്മയുടെ വേരുകള്‍ പിഴുതെറിയാനുള്ള സമൂഹത്തിന്റെ കടമ ഓര്‍മ്മിപ്പിക്കുകയാണ് ചെയ്തത്. തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങള്‍ അവസാനിപ്പിച്ച് ഒരുമയോടെ മുന്നോട്ട് പോകാം'. എന്നാണ് പാല രൂപത സഹായ മെത്രാന്‍ പ്രസ്താവനയില്‍ പറഞ്ഞത്.