
ഡെറാഡൂണ്‍: മുപ്പത്തെട്ടാം ദേശീയ ഗെയിംസ് അത്‌ലറ്റിക്സ് മല്‍സരങ്ങള്‍ തുടങ്ങി. പതിനായിരം മീറ്റര്‍ ഓട്ടത്തോടെ രാവിലെ എട്ടുമണിക്കാണ് മത്സരങ്ങള്‍ ആരംഭിച്ചത്. പോള്‍വാള്‍ട്ടില്‍ കേരളത്തിന്റെ മെഡല്‍ പ്രതീക്ഷയായ മരിയ ജയ്‌സനും കൃഷ്ണ റച്ചയും ഇന്ന് ഉച്ചയ്ക്ക് ഇറങ്ങും.
51 പേരടങ്ങുന്ന സംഘമാണ് കേരളത്തിന് വേണ്ടി മല്‍സരിക്കുന്നത്. മൂന്ന് സ്വര്‍ണവും അഞ്ച് വെള്ളിയും ആറ് വെങ്കലവും നേടിയ ഗോവ ദേശീയ ഗെയിംസിലെ അത്ലറ്റിക്‌സ് നേട്ടത്തെ മറികടക്കാനുള്ള ശ്രമത്തിലാണ് താരങ്ങള്‍.