പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദുവിനെതിരെ മാനനഷ്ടകേസ്

2021ലെ ഒരു റാലിക്കിടെ പോലിസിനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്

Update: 2022-02-19 06:19 GMT

ചണ്ഡീഗഢ്:പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിങ്് സിദ്ദുവിനെതിരെ മാനനഷ്ടകേസ്.നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.ചണ്ഡീഗഢ് ഡിസിപി ദില്‍ഷര്‍ സിങ് ചന്ദേലാണ് പരാതിക്കാരന്‍. 2021ലെ ഒരു റാലിക്കിടെ പോലിസിനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. പരാമര്‍ശത്തില്‍ നവ്‌ജ്യോത് സിങ്് സിദ്ദു മാപ്പ് പറയണമെന്നാണ് ആവശ്യം.

നാളെയാണ് പഞ്ചാബില്‍ വോട്ടെടുപ്പ് നടക്കുന്നത്. സ്ഥാനാര്‍ഥികള്‍ ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ തിരിക്കിലാണ്. അവസാനഘട്ട പ്രചാരണത്തില്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെക്കുന്നത്. ഗ്രാമീണ മേഖലകളില്‍ ആംആദ്മി പാര്‍ട്ടിക്കാണ് പ്രാചരണങ്ങളില്‍ മുന്‍തൂക്കം.

Tags:    

Similar News