നാരായണ്‍പൂര്‍: നക്സല്‍ ആക്രമണത്തില്‍ ചത്തിസ്ഗഢ് സായുധ സേനയിലെ ഒരാള്‍ കൊല്ലപ്പെട്ടു. നാരായണ്‍പൂര്‍ ജില്ലയില്‍ കടെംദ ക്യാമ്പിനു സമീപമാണ് ഏറ്റുമുട്ടലുണ്ടായത്. നക്സലുകള്‍ രണ്ട് റൗണ്ട് വെടിയുതിര്‍ത്തതായി പോലിസ് പറഞ്ഞു.
ചത്തിസ്ഡഢ് സായുധ സേനയിലെ 22ാം ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ ജിതേന്ദ്ര ബാഡ്ഗെയാണ് കൊല്ലപ്പെട്ടതെന്ന് ഐജി പി സുന്ദര്‍രാജ് പറഞ്ഞു. നക്സലുകള്‍ പോലിസ് ടീമിനെ ലക്ഷ്യമിട്ട് വെടിവയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ രണ്ട് റൗണ്ട് വെടിവയ്പിനു ശേഷം പിന്നീട് വെടിവയ്പുണ്ടായില്ല. പ്രാഥമിക വിവരമനുസരിച്ച് ചെറിയൊരു നക്സല്‍ ടീമാണ് ആക്രമണത്തിനു പിന്നിലെന്ന് ഐജി പറഞ്ഞു.
തിരച്ചില്‍ തുടരുകയാണ്.