എന്‍ഡിടിവിയും അദാനി ഗ്രൂപ്പിലേക്ക്; സ്വന്തമാക്കിയത് 29.2 ശതമാനം ഓഹരി

Update: 2022-08-23 13:36 GMT

ന്യൂഡല്‍ഹി: അദാനി എന്‍ഡര്‍പ്രൈസസ് എന്‍ഡിടിവിയുടെ ഓഹരികള്‍ സ്വന്തമാക്കുന്നു. അദാനി എന്‍ഡര്‍പ്രൈസസിന്റെ കീഴിലുള്ള എഎംജി മീഡിയ നെറ്റ് വര്‍ക്കിന്റെ വിശ്വപ്രധാന്‍ കൊമേര്‍ഷ്യല്‍ പ്രൈവറ്റാണ് ഓഹരി സ്വന്തമാക്കുന്നത്. 26 ശതമാനം ഓപ്പണ്‍ ഓഫറും നല്‍കാന്‍ ധാരണയായി.

25 ശതമാനത്തില്‍ കൂടുതല്‍ ഓഹരിയുളളവര്‍ക്കാണ് ഓപണ്‍ ഓഫര്‍ നല്‍കാന്‍ അവകാശമുള്ളത്.

എഎംഎന്‍എല്‍ 2022 ആഗസ്റ്റ് 23ന് നടപ്പിലാക്കിയ പര്‍ച്ചേസ് ഉടമ്പടി പ്രകാരം വിസിപിഎല്ലിന്റെ 100 ശതമാനം ഇക്വിറ്റി ഓഹരികള്‍ കമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ എഎംഎന്‍എല്‍ ഏറ്റെടുത്തതായി ഞങ്ങള്‍ അറിയിക്കുന്നു- അദാനി എന്റര്‍പ്രൈസസ് അറിയിച്ചു.

എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള മറ്റ് അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചതായി എന്‍ഡിടിവി മാനേജ്‌മെന്റ് അറിയിച്ചു. രാധികയും പ്രണോയ് റോയിയും ഏതെങ്കിലും സ്ഥാപനവുമായി ഉമസ്ഥാവകാശം കൈമാറുന്നതിനെക്കുറിച്ച് നിലവില്‍ ചര്‍ച്ച നടത്തുന്നില്ല. എന്‍ഡിടിവിയിലെ അവരുടെ 61.45 ശതമാനം ഓഹരി ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് വഴി കൈവശം വയ്ക്കുമെന്നും അവകാശപ്പെട്ടു. 

Tags:    

Similar News