നീറ്റ് പിജി പ്രവേശന പരീക്ഷ മേയ് 21ന് ; രജിസ്‌ട്രേഷന്‍ സമയപരിധി നീട്ടി

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം മാര്‍ച്ച് 25ന് രാത്രി 11.55 വരെ ആയി പുനക്രമീകരിച്ചു

Update: 2022-02-05 07:03 GMT

ന്യൂഡല്‍ഹി: മാര്‍ച്ച് 12നു നടത്താന്‍ നിശ്ചയിച്ചിരുന്ന മെഡിക്കല്‍ പിജി പ്രവേശന യോഗ്യതാ പരീക്ഷ മേയ് 21നു നടത്തുമെന്ന് നാഷനല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് അറിയിച്ചു.രാവിലെ 9 മുതല്‍ 12.30 വരെയാണ് പരീക്ഷ നടക്കുക. നീറ്റ് പിജി 2021 കൗണ്‍സലിങ് പൂര്‍ത്തിയാവാത്തതിനാല്‍ ഈ വര്‍ഷത്തെ പരീക്ഷ 6-8 ആഴ്ച മാറ്റിവയ്ക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം മാര്‍ച്ച് 25ന് രാത്രി 11.55 വരെ ആയി പുനഃക്രമീകരിച്ചു. പരീക്ഷ മാറ്റണമെന്നാവശ്യപ്പെട്ട് ഒട്ടേറെ അപേക്ഷകള്‍ സര്‍ക്കാരിനു ലഭിച്ചിരുന്നു.നീറ്റ് പ്രവശേനപരീക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് ജനുവരി 25ന് ആറ് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.




Tags:    

Similar News