നേമം റെയില്‍വേ കോച്ചിങ് ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിച്ച കേന്ദ്ര നടപടി പ്രതിഷേധാര്‍ഹം: എസ്ഡിപിഐ
ബിജെപി നേതാവ് ഒ രാജഗോപാല്‍ തന്റെ സ്വപ്‌നപദ്ധതിയായിട്ടാണ് നേമം പദ്ധതിയെ അവതരിപ്പിച്ചിരുന്നത്
തിരുവനന്തപുരം: നേമം റെയില്‍വേ കോച്ചിങ് ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിച്ച നടപടി പ്രതിഷേധാര്‍ഹമെന്ന് എസ്ഡിപിഐ. തലസ്ഥാന ജില്ലയോടും കേരളത്തോടുമുള്ള നിരന്തര അവഗണയ്‌ക്കെതിരെ അതിശക്തമായ ജനകീയ പ്രക്ഷോഭം ഉയരണം. അടിയന്തിരമായി ഈ നീക്കം പുനപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. ഇതിനായി കേരളത്തില്‍ നിന്നുള്ള എംപി മാര്‍ ഒറ്റക്കെട്ടായി ഇടപെടണമെന്നും പാര്‍ട്ടി ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞു.
നേമം ടെര്‍മിനലിന്റെ കാര്യത്തില്‍ വലിയൊരു ഗൂഢാലോചനയും കള്ളക്കളിയുമാണ് നടന്നിരിക്കുന്നത്. പദ്ധതി ഒരു പതിറ്റാണ്ടിനു മുമ്പ് പ്രഖ്യാപിച്ചതാണ്. തിരുവനന്തപുരം സെന്‍ട്രലിലെ തിരക്കു കുറയ്ക്കാനുള്ളതാണ് പദ്ധതി. 2011-12 ലെ റെയില്‍വേ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. നേമത്ത് ഒരു ടെര്‍മിനസ് സ്‌റ്റേഷന്‍ എന്ന നിലയില്‍ ഉപ ടെര്‍മിനല്‍ ഉണ്ടാക്കാനുള്ളതാണ് പദ്ധതി. കോച്ച് പരിപാലനമാകെ നേമത്തേയ്ക്കു മാറ്റുന്നതും വിഭാവനം ചെയ്തിരുന്നു.
തിരുവനന്തപുരം സെന്‍ട്രലിലും കൊച്ചുവേളിയിലും ഉള്ള പ്ലാറ്റ്‌ഫോം സൗകര്യങ്ങള്‍ അപര്യാപ്തമെന്നു കണ്ടാണ് പദ്ധതി പരിഗണിച്ചത്. തിരുവനന്തപുരം സെന്‍ട്രല്‍ കഴിവിനേക്കാള്‍ രണ്ടര ഇരട്ടിയോളം തീവണ്ടികള്‍ കൈകാര്യം ചെയ്യുന്നുണ്ട്. തിരുവനന്തപുരം-കൊച്ചുവേളി പാത പലപ്പോഴും സ്തംഭിക്കുന്ന അവസ്ഥയാണ്.
പദ്ധതി രേഖ പരിഗണനയില്‍ എന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടിയായിരുന്നു റെയില്‍വേയുടെ ഭാഗത്തു നിന്നു വന്നിരുന്നത്. ബിജെപി നേതാവ് ഒ രാജഗോപാല്‍ തന്റെ സ്വപ്‌നപദ്ധതിയായിട്ടാണ് നേമം പദ്ധതിയെ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ബിജെപിയുടെ നേമം മണ്ഡലത്തിലെ പ്രചാരണങ്ങള്‍ പ്രദേശവാസികളുടെ കണ്ണില്‍ പൊടിയിടാനുള്ള ഒരു തന്ത്രം മാത്രമായിരുന്നുവെന്നാണ് ഇപ്പോള്‍ മനസ്സിലാവുന്നതെന്നും എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞു.