നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി പ്രചണ്ഡയ്‌ക്കെതിരേ ഷൂ ഏറ്
യുവാവ് ഒരു മുന്‍ മാവോവാദിയുടെ മകനാണെന്ന് സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ട്.
കാട്മണ്ഡു: നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ചെയര്‍പേഴ്‌സന്‍ പുഷ്പ കമല്‍ ദഹല്‍ 'പ്രചണ്ഡ'യ്ക്ക് നേരെ ഷൂ ഏറ്. ഇന്നലെ വൈകീട്ട് കാട്മണ്ഡുവില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് 22 കാരനായ യുവാവ് പ്രചണ്ഡയ്‌ക്കെതിരേ ഷൂ എറിഞ്ഞത്. കമ്യൂണിസ്റ്റ് നേതാവ് ഭരത് മോഹന്‍ അധികാരിയുടെ ഒന്നാം ചരമ വാര്‍ഷിക പരിപാടിയ്ക്കിടെയാണ് സംഭവം.
നേപ്പാളിലെ ജുമ് ല ജില്ലയില്‍ നിന്നുള്ള യുവാവ് എന്തിനാണ് ഷൂ എറിഞ്ഞതെന്ന കാര്യം വ്യക്തമല്ല. പ്രചണ്ഡ ഏറില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. പ്രചണ്ഡ യോഗത്തില്‍ സംസാരിച്ച് കഴിഞ്ഞ് തിരികെ സീറ്റില്‍ ഇരിക്കുന്നതിനിടയിലാണ് യുവാവ് ഷൂ എറിഞ്ഞത്. യുവാവ് ഒരു മുന്‍ മാവോവാദിയുടെ മകനാണെന്ന് സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ട്.