നേപ്പാള്‍ സ്വദേശി താമസ സ്ഥലത്ത് മരിച്ച നിലയില്‍
കഴിഞ്ഞ നാലു വര്‍ഷത്തോളമായി കുറുവ കൂട്ടിലങ്ങാടിയിലെ ലോഡ്ജ് മുറിയില്‍ ഒറ്റക്ക് താമസിച്ചു വരികയായിരുന്നു.
കൂട്ടിലങ്ങാടി: നേപ്പാള്‍ സ്വദേശി ഗൂര്‍ഖാ റാം സിംഗ് (64) യെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ നാലു വര്‍ഷത്തോളമായി കുറുവ കൂട്ടിലങ്ങാടിയിലെ ലോഡ്ജ് മുറിയില്‍ ഒറ്റക്ക് താമസിച്ചു വരികയായിരുന്നു.
മലപ്പുറം നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമായി 40 വര്‍ഷത്തോളമായി ഗൂര്‍ഖയായി ജീവിതം നയിച്ചിച്ചിരുന്ന ഇദ്ദേഹം ദീര്‍ഘകാലം പാറടിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്നു. ഹൃദയാഘാതമാകാം മരണകാരണമെന്ന് കരുതുന്നു.
നാലു ദിവസത്തോളം പഴക്കമുള്ള ജീര്‍ണിച്ച നിലയിലുള്ള മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഭാര്യ: കമലാക്ഷി. ഒരു മകനുണ്ട്. ബന്ധുക്കളും നാട്ടുകാരുമായ ഏതാനും പേര്‍ ജില്ലയിലെ പല സ്ഥലങ്ങളിലായുണ്ട്.