വൃക്കരോഗ വിദഗ്ധരുടെ സമ്മേളനം കൊച്ചിയില്‍ ആരംഭിച്ചു

വിപിഎസ് ലേക്‌ഷോര്‍ ആശുപത്രി, അസോസിയേഷന്‍ ഓഫ് കൊച്ചിന്‍ നെഫ്രോളജിസ്‌റ്‌സ് എന്നിവര്‍ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്

Update: 2022-07-24 05:13 GMT

കൊച്ചി: വൃക്കരോഗ വിദഗ്ധരുടെ നാലാമത് സമ്മേളനം ഡിലൈറ്റ് 2022ന് കൊച്ചിയില്‍ തുടക്കമായി. വിപിഎസ് ലേക്‌ഷോര്‍ ആശുപത്രി, അസോസിയേഷന്‍ ഓഫ് കൊച്ചിന്‍ നെഫ്രോളജിസ്‌റ്‌സ് എന്നിവര്‍ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. വൃക്കമാറ്റ ശസ്ത്രക്രിയയിലെ വെല്ലുവിളികള്‍, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സങ്കീര്‍ണതകള്‍ നൂതന ചികിത്സാരീതികള്‍, കൊവിഡും വൃക്കമാറ്റ ശസ്ത്രക്രിയയും തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുക എന്നതാണ് ഈ ദ്വിദിന സമ്മേളനത്തിന്റെ ലക്ഷ്യം.

സിഎംസി വെല്ലൂര്‍ നെഫ്രോളജി വിഭാഗം മുന്‍ പ്രഫസര്‍ ആന്റ് എച്ച്ഒഡി ഡോ ചാക്കോ കൊരുള ജേക്കബ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.വൃക്കരോഗികളില്‍ അവയവമാറ്റ ശസ്ത്രക്രിയ 95 ശതമാനത്തോളം വിജയ സാധ്യതയുള്ള ഏറ്റവും അനുയോജ്യമായ ചികില്‍സാരീതിയാണെങ്കിലും അവയവ ദൗര്‍ലഭ്യം, സ്വീകര്‍ത്താവുമായുള്ള ചേര്‍ച്ച തുടങ്ങിയ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നതായി സമ്മേളനത്തില്‍ പങ്കെടുക്കുന്ന വിപിഎസ് ലേക്‌ഷോര്‍ ആശുപത്രി നെഫ്രോളജി ആന്‍ഡ് റീനല്‍ ട്രാന്‍സ്പ്ലാന്റേഷന്‍ വിഭാഗം ഡയറക്ടര്‍ ഡോ എബി എബ്രഹാം എം പറഞ്ഞു.

ഡോ ആര്‍ കെ ശര്‍മ (സീനിയര്‍ കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റ്, മെഡാന്റ്റ മെഡ്‌സിറ്റി, ലക്ക്‌നൗ), ഡോ സക്‌സീന അലക്‌സാണ്ടര്‍ (പ്രഫസര്‍, നെഫ്രോളജി, സിഎംസി വെല്ലൂര്‍), ഡോ നാരായണ്‍ പ്രസാദ് (പ്രഫസര്‍ ആന്റ് ഹെഡ് നെഫ്രോളജി, എസ്ജിപിജിഐ ലക്ക്‌നൗ, സെക്രട്ടറി ഇന്ത്യന്‍ സൊസൈറ്റി ഓഫ് നെഫ്രോളജി), ഡോ വിവേക് കുറ്റെ (പ്രഫസര്‍, നെഫ്രോളജി, ഐകെഡിആര്‍സി അഹമ്മദാബാദ്, സെക്രട്ടറി ഓഫ് ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍) സംസാരിച്ചു. ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമുള്ള വൃക്കരോഗ വിദഗ്ധരും സര്‍ജന്മാരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്‌.

Tags:    

Similar News