ദക്ഷിണേന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് നാളെ കൊച്ചിയില്‍

കേരളത്തിനു പുറമേ കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, തമിഴ്നാട്, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍നിന്നുള്ള തൊഴില്‍ വകുപ്പ് മന്തിമാരും ഉദ്യോഗസ്ഥരും കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. തൊഴില്‍ മേഖലയിലെ പുതിയ പെന്‍ഷന്‍ പദ്ധതികള്‍, ഒക്യുപേഷണല്‍ സേഫ്റ്റി ഹെല്‍ത്ത് കോഡ്, ഇഎസ്ഐ കോര്‍പറേഷന്റെ സേവനങ്ങള്‍ മെച്ചപ്പെടുത്തല്‍, നാഷണല്‍ കരിയര്‍ സര്‍വീസ് പോര്‍ട്ടല്‍ തുടങ്ങിയ വിഷയങ്ങളില്‍ വിഷയാവതരണവും ചര്‍ച്ചകളുമുണ്ടാകും

Update: 2019-12-17 08:40 GMT

കൊച്ചി: ദക്ഷിണേന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് നാളെ കൊച്ചിയില്‍ നടക്കും. ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ കേന്ദ്ര തൊഴില്‍ മന്ത്രി(സ്വതന്ത്ര ചുമതല) സന്തോഷ് കമാര്‍ ഗാങ്വര്‍ അധ്യക്ഷത വഹിക്കും. മന്ത്രി ടി പി രാമകൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തും. കേരളത്തിനു പുറമേ കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, തമിഴ്നാട്, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍നിന്നുള്ള തൊഴില്‍ വകുപ്പ് മന്തിമാരും ഉദ്യോഗസ്ഥരും കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.

തൊഴില്‍ മേഖലയിലെ പുതിയ പെന്‍ഷന്‍ പദ്ധതികള്‍, ഒക്യുപേഷണല്‍ സേഫ്റ്റി ഹെല്‍ത്ത് കോഡ്, ഇഎസ്ഐ കോര്‍പറേഷന്റെ സേവനങ്ങള്‍ മെച്ചപ്പെടുത്തല്‍, നാഷണല്‍ കരിയര്‍ സര്‍വീസ് പോര്‍ട്ടല്‍ തുടങ്ങിയ വിഷയങ്ങളില്‍ വിഷയാവതരണവും ചര്‍ച്ചകളുമുണ്ടാകും. വിവിധ തൊഴില്‍ വിഷയങ്ങളില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങളും കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യും. വൈകുന്നേരം നാലിനു നടക്കുന്ന സമാപന സമ്മേളനത്തില്‍ കേന്ദ്ര തൊഴില്‍ വകുപ്പ് സെക്രട്ടറി ഉപസംഹാര പ്രസംഗം നടത്തും. 

Tags:    

Similar News