കൊവിഡ് ബാധിതന്‍ അടുത്തുണ്ടെങ്കില്‍ അറിയിക്കും: മൊബൈല്‍ ഫോണില്‍ പുതിയ സംവിധാനം വരുന്നു
കൊവിഡ് 19 ബാധിച്ചയാള്‍ ഒരു മീറ്റര്‍ പരിധിക്കകത്തുണ്ടെങ്കില്‍ എക്‌സ്‌പോഷര്‍ നോട്ടിഫിക്കേഷന്‍ വഴി ഫോണ്‍ ഉടമക്ക് മുന്നറിയിപ്പു നല്‍കും എന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രവര്‍ത്തന രീതി.
ലണ്ടന്‍: കൊവിഡ് 19 ബാധയുടെ പശ്ചാതലത്തില്‍ മൊബൈല്‍ ഫോണുകളില്‍ പുതിയ ക്രമീകരണം വരുന്നു. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റമുള്ള ഫോണുകളിലും എ ഫോണുകളിലും ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നത്. കൊവിഡ് 19 ബാധിച്ചയാള്‍ ഒരു മീറ്റര്‍ പരിധിക്കകത്തുണ്ടെങ്കില്‍ എക്‌സ്‌പോഷര്‍ നോട്ടിഫിക്കേഷന്‍ വഴി ഫോണ്‍ ഉടമക്ക് മുന്നറിയിപ്പു നല്‍കും എന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രവര്‍ത്തന രീതി. അതോടൊപ്പം സമീപത്തുള്ളവരുമായുള്ള അകലം കണക്കാക്കുന്നതിനും സാധിക്കും. ഒരു മീറ്റര്‍ അകലം എന്ന കൊവിഡ് പ്രതിരോധത്തിന്റെ സാമൂഹിക അകലം സൂക്ഷിക്കാന്‍ ഇതുവഴി സാധിക്കും. ആന്‍ഡ്രോയിഡ്, ഐഫോണ്‍ മൊബൈല്‍ സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ സംയുക്തമായാണ് എക്‌സ്‌പോഷര്‍ നോട്ടിഫിക്കേഷന്‍ ഏര്‍പ്പെടുത്തുന്നത്. ബ്ലുടൂത്ത്, ഫോണ്‍ ലൊക്കേഷന്‍ എന്നിവ ഓണ്‍ചെയ്താല്‍ മാത്രമേ എക്‌സ്‌പോഷര്‍ നോട്ടിഫിക്കേഷന്‍ പ്രവര്‍ത്തിക്കുകയുള്ളൂ.