നടിയെ ആക്രമിച്ച കേസ്: പുതിയ പ്രൊസിക്യൂട്ടറെ നിയമിച്ചു

സ്പ്യെഷ​ൽ പ്രൊസി​ക്യൂ​ട്ട​ർ അ​ഡ്വ. അ​നി​ൽ കു​മാ​ർ രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് നി​യ​മ​നം.

Update: 2022-01-19 18:15 GMT

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പുതിയ പ്രൊസിക്യൂട്ടറെ നിയമിച്ച് ഉത്തരവായി. അഡീഷണൽ പബ്ലിക് പ്രൊസിക്യൂട്ടർ കെ ബി സുനിൽ കുമാറാണ് പുതിയ പ്രൊസിക്യൂട്ടർ. വ്യാഴാഴ്ച സുനിൽ കുമാർ സർക്കാരിനായി കോടതിയിൽ ഹാജരാവും. സ്പ്യെഷ​ൽ പ്രൊസി​ക്യൂ​ട്ട​ർ അ​ഡ്വ. അ​നി​ൽ കു​മാ​ർ രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് നി​യ​മ​നം.

കോ​ട​തി​യു​മാ​യു​ള​ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ​ത്തു​ട​ർ​ന്നായിരുന്നു രാ​ജി​. പ​ത്ത് ദി​വ​സ​ത്തി​നു​ള​ളി​ൽ പ്രൊസി​ക്യൂ​ട്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ ഈ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നി​ല​വി​ൽ പ്രൊ​സി​ക്യൂ​ഷ​ൻ അ​ഭി​ഭാ​ഷ​ക സം​ഘ​ത്തി​നു​ള​ള സു​നി​ൽ​കു​മാ​റി​നോ​ടു​ത​ന്നെ സ​ർ​ക്കാ​രി​നാ​യി ഹാ​ജ​രാ​വാ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രൊസി​ക്യൂ​ഷ​ൻ നി‍​ർ​ദേ​ശി​ച്ച​ത്. ഇ​തി​നി​ടെ രാ​ജി​വ​ച്ച അ​നി​ൽ​കു​മാ​റി​നെ​ത്ത​ന്നെ സ്പ്യെഷ​ൽ പ്രൊ​സി​ക്യൂ​ട്ട​റാ​യി തി​രി​കെ കൊ​ണ്ടു​വ​രാ​നു​ള​ള ശ്ര​മ​ങ്ങ​ൾ അ​ന്വേ​ഷ​ണ​സം​ഘം തു​ട​രു​ന്നു​ണ്ട്.

Tags:    

Similar News