ലോവ്‌ലിനയുടെ വീട്ടിലേക്ക് പുതിയ റോഡ്; വീട്ടിലെത്തും മുന്‍പ് പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ്
ന്യൂഡല്‍ഹി: ടോക്യോ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഗുസ്തി താരം ലോവ്‌ലിന ബോര്‍ഗൊഹെയിന്റെ വീട്ടിലേക്ക് പുതിയ റോഡ് നിര്‍മാണം ആരംഭിച്ചു. ഒളിംപിക്‌സ് മത്സരം കഴിഞ്ഞ് ലോവ്‌ലിന തിരികെ വീട്ടില്‍ എത്തുന്നതിനു മുന്‍പ് റോഡ് പണി പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അസമിലെ ബരോമുഖയിലുള്ള ലോവ്‌ലിനയുടെ വീട്ടിലേക്കുള്ള നാട്ടുവഴിയാണ് വാഹനം കടന്നുപോകുന്ന തരത്തില്‍ റോഡ് ആക്കി മാറ്റുന്നത്.
വനിതകളുടെ 64 - 69 കിലോഗ്രാം ബോക്‌സിംഗില്‍ മത്സരിച്ച ലോവ്‌ലിന സെമിഫൈനലില്‍ പൊരുതിത്തോറ്റിരുന്നു. തുര്‍ക്കിയുടെ ബുസാനസ് സുര്‍മെനെല്ലിയോട് കീഴടങ്ങിയെങ്കിലും ലോവ്‌ലിന വെങ്കല മെഡലിന് അര്‍ഹയായി. ലോകചാംപ്യനായ സുര്‍മെനെല്ലി കൃത്യമായി മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്നെങ്കിലും സേഫ് ഓപ്ഷന്‍ പരിഗണിക്കാതെ പൊരുതിത്തന്നെയാണ് അസം സ്വദേശി കീഴടങ്ങിയത്. ഒളിംപിക്‌സ് മെഡല്‍ നേട്ടത്തിലൂടെ ലോവ്‌ലിന രാജ്യത്തെ പുതിയ താരോദയമായി മാറിയിരിക്കുകയാണ്.