ലവ്‌ലിനാ ബോര്‍ഗോഹെയിനിലൂടെ ഇന്ത്യയ്ക്ക് വെങ്കലം
ഒളിംപിക്‌സില്‍ ഇന്ത്യക്ക് മൂന്നാം മെഡല്‍.
ടോക്കിയോ: ഒളിംപിക്‌സില്‍ ഇന്ത്യക്ക് മൂന്നാം മെഡല്‍. ഗുസ്തിയില്‍ ലോവ്‌ലിനാ ബോര്‍ഗോഹെയിനിന്റെ വെങ്കല മെഡല്‍ നേട്ടത്തിലൂടെയാണ് ഇന്ത്യ മൂന്നാം മെഡല്‍ കരസ്ഥമാക്കിയത്. വനിതകളുടെ വെല്‍റ്റര്‍വെയ്റ്റ് 64-69 കിലോ വിഭാഗത്തില്‍ തുര്‍ക്കിയുടെ ബുസനാസ് സുര്‍മനെല്ലിയാണ് ലവ്‌ലിനെയെ വീഴ്ത്തിയത്.ഫൈനല്‍ പ്രതീക്ഷയോടെ കളത്തിലിറങ്ങിയ ലവ്‌ലിന പൊരുതിയാണ് സെമിയില്‍ കീഴടങ്ങിയത്. 0-5നാണ് താരത്തിന്റെ തോല്‍വി. ലോക ചാംപ്യനായ ബുസനസ് സുര്‍മെനേലിയുടെ പരിചയ സമ്പത്തിന് മുന്നില്‍ ഇന്ത്യന്‍ താരം കീഴടങ്ങുകയായിരുന്നു. നേരത്തെ ഇന്ത്യയ്ക്കായി ഭാരദ്വഹനത്തില്‍ മീരബായ് ചാനു വെള്ളിയും ബാഡ്മിന്റണില്‍ പി വി സിന്ധു വെങ്കലവും നേടിയിരുന്നു. 2008ലെ ഒളിംപിക്സില്‍ വിജേന്ദ്ര സിങും 2012ലെ ഒളിംപിക്സില്‍ മേരി കോമും ബോക്സിങില്‍ ഇന്ത്യയ്ക്കായി വെങ്കലം നേടിയിരുന്നു.
ആദ്യ റൗണ്ടില്‍ ലവ്‌ലിന മികച്ച തുടക്കമാണ് നടത്തിയത്. എന്നാല്‍ പിന്നീട് മല്‍സരം കൈവിട്ടു. രണ്ടാം റൗണ്ടില്‍ തുര്‍ക്കിതാരം ലീഡ് നേടിയതോടെ ലവ്‌ലിന പതറി. പിന്നീട് ലവ്‌ലിനയക്ക് ലീഡെടുക്കാന്‍ സാധിച്ചില്ല. തോറ്റെങ്കിലും ഇടിക്കൂട്ടില്‍ നിന്ന് ലവ്‌ലിനയിലൂടെ ഇന്ത്യയുടെ അക്കൗണ്ടിലേക്ക് ഒരു മെഡല്‍ കൂടി വന്നു.