അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശു മരണം

Update: 2022-06-21 15:16 GMT

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം. ഒസത്തിയൂരിലെ പവിത്ര- വിഷ്ണു ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. വെള്ളിയാഴ്ച തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. അഞ്ചാം മാസമെത്തിയപ്പോഴായിരുന്നു പ്രസവം. 25 ആഴ്ച മാത്രമാണ് കുഞ്ഞിന് വളര്‍ച്ചയുണ്ടായിരുന്നത്. ശിശുവിനെ പ്രത്യേക നിരീക്ഷണസംവിധാനത്തിലേക്ക് മാറ്റിയെങ്കിലും ഇന്ന് കുഞ്ഞ് മരണപ്പെടുകയായിരുന്നു.

അട്ടപ്പാടിയില്‍ ഈ വര്‍ഷത്തെ നാലാമത്തെ നവജാത ശിശുമരണമാണിത്. കഴിഞ്ഞ മാസം മൂന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചിരുന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് മടങ്ങുന്ന വഴിയായിരുന്നു കുഞ്ഞിന് മരണം സംഭവിച്ചത്. മാര്‍ച്ച് 21ന് മേട്ടുവഴിയില്‍ മരുതന്‍- ജിന്‍സി ദമ്പതികളുടെ നാലുമാസം പ്രായമായ ആണ്‍കുഞ്ഞും മരിച്ചിരുന്നു. മാര്‍ച്ച് ഒന്നിന് ഷോളയൂര്‍ വട്ടലക്കി ലക്ഷം വീട് ഊരിലെ അയ്യപ്പന്‍- നഞ്ചമ്മാള്‍ ദമ്പതികളുടെ മൂന്നുദിവസം പ്രായമുള്ള ആണ്‍കുഞ്ഞും മരിച്ചു.

Tags:    

Similar News