പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പുതുതായി നിര്‍മിച്ച ഓക്‌സിജന്‍ ഉത്പാദന പ്ലാന്റ് ഉദ്ഘാടനം ചെയ്തു

Update: 2021-10-12 04:05 GMT

പെരിന്തല്‍മണ്ണ: ജില്ലാ ആശുപത്രിയില്‍ പിഎം കെയര്‍ പദ്ധതിയില്‍ പുതുതായി നിര്‍മിച്ച ഓക്‌സിജന്‍ ഉത്പാദന പ്ലാന്റ് അബ്ദുസമദ് സമദാനി എംപി ഉദ്ഘാടനം ചെയ്തു. കൊവിഡ് തീവ്രമായ ഘട്ടത്തില്‍ മാത്രമാണ് ആശുപത്രികളില്‍ ഓക്‌സിജന്‍ ഏറെ അനിവാര്യ വസ്തുവായതെന്ന് അദ്ദേഹം പറഞ്ഞു. കിടക്കള്‍ക്കരികിലേക്ക് പൈപ്പിലൂടെ ഓക്‌സിജന്‍ എത്തിക്കുന്നതിനുള്ള സംവിധാനമാണ് തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും വലിയ ജാഗ്രതയാണ് ഇനിയും പുലര്‍ത്തേണ്ടതെന്നും മുഖ്യാതിഥിയായ കളക്ടര്‍ വി ആര്‍ പ്രേംകുമാര്‍ ഓര്‍മിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു.

നാലുമാസം കൊണ്ടാണ് പ്ലാന്റ് സജ്ജമായത്. ദേശീയപാത അതോറിറ്റിയുടെ സഹായത്തോടെ ഡിആര്‍ഡിഓ ആണ് പ്ലാന്റ് സ്ഥാപിച്ചത്. കൊച്ചിന്‍ അരൂര്‍ ടോള്‍വെയ്‌സ് െ്രെപവറ്റ് ലിമിറ്റഡിനായിരുന്നു നിര്‍മാണച്ചുമതല. ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കലും അനുബന്ധ വൈദ്യുതീകരണ പ്രവൃത്തികളും ജില്ലാ പഞ്ചായത്ത് നടത്തി.

ജില്ലാ പഞ്ചായത്തംഗങ്ങളായ നസീബ അസീസ്, കെ.ടി. അഷ്‌റഫ്, ഹാരിസ്, ഷഹര്‍ബാന്‍, റഹ്മത്തുന്നീസ, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ, ആശുപത്രി സൂപ്രണ്ട് ഡോ. ആരതി രഞ്ജിത്ത്, എച്ച്.എം.സി. അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News