തൃശൂർ: അന്തിക്കാട് നിധിൽ കൊലക്കേസിൽ ഒളിവിലായിരുന്ന രണ്ടുപ്രതികൾ ഗോവയിൽ അറസ്റ്റിൽ. കിഴക്കുംമുറി കെ എസ് സ്മിത്, ടി ബി വിജിൽ എന്നിവരാണ് അറസ്റ്റിലായത്.
ഗോവ അരംമ്പോൾ ബീച്ചിൽ ഒളിവിലായിരുന്നു ഇവർ. ഇരുവർക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് മറ്റു പ്രതികളുടെ മൊഴി.