സയണിസ്റ്റ് റബ്ബി സി കോഗന്റെ കൊലപാതകം: പ്രതികളെ പിടിച്ചത് തുര്‍ക്കിയില്‍ നിന്നെന്ന് റിപോര്‍ട്ട്

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സി കോഗന്റെ മൃതദേഹം യുഎഇയിലെ അല്‍ ഐനില്‍ നിന്ന് കണ്ടെത്തിയത്.

Update: 2024-11-27 03:22 GMT

ദുബൈ: സയണിസ്റ്റ് റബ്ബിയും ഇസ്രായേലി സൈനികനുമായ സി കോഗന്‍ യുഎഇയില്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്തത് തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നിന്നാണെന്ന് റിപോര്‍ട്ട്. മൂന്ന് ഉസ്‌ബെകിസ്താന്‍ സ്വദേശികളെ യുഎഇയുടെ ആവശ്യപ്രകാരം പ്രകാരം തുര്‍ക്കി പോലിസാണ് ഇസ്താംബൂളില്‍ നിന്ന് പിടികൂടിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ മൂന്നു പേരെയും യുഎഇക്ക് കൈമാറുകയും ചെയ്തു. പ്രതികളെ പിടികൂടാന്‍ സഹായിച്ചതിന് തുര്‍ക്കിയോട് യുഎഇ വിദേശകാര്യമന്ത്രാലയം നന്ദിയും അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സി കോഗന്റെ മൃതദേഹം യുഎഇയിലെ അല്‍ ഐനില്‍ നിന്ന് കണ്ടെത്തിയത്. പോലിസിന്റെ നിയമപരമായ നടപടികള്‍ക്ക് ശേഷം ജറുസലേമില്‍ എത്തിച്ച മൃതദേഹം മതാചാരപ്രകാരം സംസ്‌കരിച്ചു. കോഗന്റെ മരണശേഷം യുഎഇയിലെ കബാദ് ജൂത ഹൗസിന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒരു ദശലക്ഷം ഡോളര്‍ സംഭാവനയായി നല്‍കി. യുഎഇയിലെ മുസ്‌ലിംകളുമായി പാലമിട്ടതിനാണ് കോഗനെ കൊന്നതെന്ന് ട്രംപിന്റെ പ്രതിനിധി ആരോപിച്ചു.

Similar News