തൃശൂർ: ഗവ. മെഡിക്കൽ കോളേജ് ഐ സി എം ആറിന് കീഴിലെ ഹോസ്പിറ്റൽ ബെയ്സ്ഡ് ക്യാൻസർ രജിസ്ട്രിയുടെ ആദ്യ വാർഷിക പതിപ്പ് 2017 പുറത്തിറങ്ങി. ഇതുപ്രകാരം 2017 ൽ പുതിയതായി രജിസ്റ്റർ ചെയ്ത 3889 പേരിൽ 55% പുരുഷന്മാരും 45% സ്ത്രീകളുമാണ്. കൂടുതൽ അർബുദ കേസുകൾ ക്യാൻസർ രജിസ്ട്രി 2017: കൂടുതൽ സ്തനാർബുദ കേസുകൾ 17%, ശ്വാസകോശാർബുദം 14%, ഉദരം 7.7%, മലാശയം 4.6%, വായ 4.5% എന്നിവയാണ്. ക്യാൻസർ രോഗികളെയും അവരുടെ ചികിത്സയുടെ പരിണിത ഫലങ്ങളെയും കുറിച്ച് എളുപ്പത്തിൽ വിവരങ്ങൾ ലഭ്യമാകുന്നതോടൊപ്പം രോഗീപരിചരണം മെച്ചപ്പെടുത്തുകയാണ് ഹോസ്പിറ്റൽ ബെയ്സ്ഡ് ക്യാൻസർ രജിസ്ട്രിയുടെ ലക്ഷ്യം. കാൻസർ നിയന്ത്രണവും ആസൂത്രണവും നടത്തുന്നതിനായി ഓങ്കോളജിസ്റ്റുകൾ, ക്ലിനിക്കൽ ഗവേഷകർ, ആരോഗ്യ മേഖലയിലെ മറ്റ് അധികാരികൾ എന്നിവർക്ക് റിപ്പോർട്ട് പ്രയോജനപ്പെടും.
രജിസ്ട്രി പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായ നെഞ്ചുരോഗശുപത്രി സൂപ്രണ്ട് ഡോ ഷഹ്ന എ ഖാദറിന്റെ സാന്നിധ്യത്തിൽ പ്രിൻസിപ്പൽ എം എ ആൻഡ്രൂസിൽ നിന്ന് സോഷ്യൽ ആൻഡ് പ്രിവന്റീവ് മെഡിസിൻ വിഭാഗം അഡീഷണൽ പ്രൊഫസർ ഡോ ബിനു അറക്കൽ ആദ്യ പതിപ്പ് ഏറ്റുവാങ്ങി.