മാളയുടെ അഭിമാനമായി ഞാറുനടീൽ ഉത്സവം

Update: 2020-11-03 09:17 GMT

മാളഃ മാള കാർമ്മൽ കോളജ് മാനേജ്മെന്റ് ബിവോക് അഗ്രിക്കൾച്ചർ വിഭാഗത്തിന്റെ നേതൃത്വത്തിൽ കൃഷിവകുപ്പിന്റെ സഹകരണത്തോടെ ഞാറുനടീൽ ഉത്സവം നടത്തി. ഗ്രാമപഞ്ചായത്തിന്റെ പൂർണ്ണ പിന്തുണയോടെ കോളേജിന്റെ അഞ്ച് ഏക്കർ നിലത്തിലാണ് കൃഷിയിറക്കുന്നത്. 26 വർഷമായി കൃഷി ചെയ്യാതിരുന്ന നിലത്തിൽ ഏറെക്കാലത്തിന് ശേഷം വിത്തിറക്കാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്ന് കോളേജ്‌ പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ കാതറിൻ സ്വാഗത പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. 

കോവിഡ് മഹാമാരിക്കിടയിൽ സമൂഹത്തിന് നൽകാവുന്ന ഒരു നല്ല തിരിച്ചറിവായി കാർമ്മൽ കലാലയത്തിന്റെ ഈ സംരംഭം മാറിയിരിക്കുന്നു എന്ന് സ്ഥലം എം എൽ എ വി ആർ സുനിൽകുമാർ വ്യക്തമാക്കി. മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബിജു ഉറുമീസ്, വാർഡംഗം നിത ജോഷി, കോളേജ് ലോക്കൽ മാനേജർ സി. ജാസ്മിൻ, കൃഷി ആഫീസർ അജിത് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ പങ്കെടുത്ത വിശിഷ്ടവ്യക്തികളും കോളേജ് അധ്യാപക അനധ്യാപകരും ഞാറുനടലിൽ പങ്കാളികളായി. കോളേജ് ബിവോക് അഗ്രിക്കൾച്ചറൽ വിഭാഗം അധ്യാപിക

ജെസ്സിയ ജേക്കബ്ബ് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

Similar News