കേരളത്തിലെ ആദ്യ ഗവ. ആയുർവേദ നേത്രരോഗ സ്‌പെഷ്യാലിറ്റി ആശുപത്രി ചാലക്കുടിക്ക് സ്വന്തം

Update: 2020-11-04 08:57 GMT

തൃശൂർ: കേരളത്തിലെ ആദ്യത്തെ സർക്കാർ ആയുർവേദ നേത്രരോഗ സ്‌പെഷ്യാലിറ്റി ആശുപത്രി ചാലക്കുടിക്ക് സ്വന്തം. പത്മഭൂഷൺ വൈദ്യഭൂഷണം രാഘവൻ തിരുമുൽപ്പാടിന്റെ സ്മരണക്കായി ആയുഷ് വകുപ്പിന് കീഴിലാണ് മികച്ച സൗകര്യങ്ങളോടെ ആശുപത്രിയിയൊരുങ്ങുന്നത്. നഗരസഭ വിട്ട് നൽകിയ 60 സെൻറ് സ്ഥലത്ത് 9 കോടി രൂപ ചിലവിലാണ് ആയുർവേദ രംഗത്തെ മികച്ച ചികിത്സാ കേന്ദ്രം പണി പൂർത്തീകരിക്കുക. ആകെ 50 കിടക്കകളുള്ള ആയുഷ് ആശുപത്രിയിൽ നേത്ര വിഭാഗമായ ശാലാക്യ തന്ത്രത്തിന് 30 കിടക്കകൾ, പഞ്ചകർമ്മ ചികിത്സക്കായി 10 കിടക്കകളുള്ള ജനറൽ വാർഡുകൾ, യോഗ, പ്രകൃതി ചികിത്സാ സൗകര്യങ്ങക്കായി 10 കിടക്കകൾ എന്നീ സൗകര്യങ്ങൾ ഉണ്ടാകും. ചെവി, മൂക്ക്, തൊണ്ട എന്നിവ സംബന്ധിച്ച ചികിത്സക്കായും ആയുഷ് ആശുപത്രിയിൽ സജ്ജീകരങ്ങളുണ്ടാകും. സിദ്ധ, ഹോമിയോ ചികിത്സക്കായുള്ള ഒ പി സൗകര്യമൊരുക്കും. ഏഴ് ഡോക്ടർമാരുടെ സേവനം ആശുപത്രിയിൽ ഉണ്ടാകും. 6200 ചതുരശ്ര അടിയിൽ മൂന്നു നിലകളിലായിട്ടാണ് കെട്ടിടം പണി പൂർത്തീകരിക്കുക. ഹൈറ്റ്‌സിനാണ് നിർമ്മാണ ചുമതല.

Similar News