തൃശൂർ: ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിൽ യു.പി.സ്കൂൾ ടീച്ചർ തസ്തികയ്ക്ക് നവംബർ 7ന് നടക്കുന്ന ഒ.എം.ആർ പരീക്ഷയ്ക്ക് ഹോളി ഫാമിലി കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ ചെമ്പുക്കാവ് എന്ന പരീക്ഷാ കേന്ദ്രത്തിലേക്ക് ഹാൾ ടിക്കറ്റ് ലഭിച്ച രജിസ്റ്റർ നമ്പർ 133007 മുതൽ 131206 വരെയുള്ള ഉദ്യോഗാർത്ഥികൾ, ഹാൾടിക്കറ്റുമായി തൃശൂർ ഗവ. മോഡൽ ഗേൾസ് ഹൈസ്കൂൾ, പാലസ് റോഡ് എന്ന പരീക്ഷ കേന്ദ്രത്തിൽ പരീക്ഷ എഴുതണം. ഇത് സംബന്ധിച്ച് ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസ്സേജും, എസ്.എം.എസും നൽകിയിട്ടുണ്ടെന്ന് പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.