കലാഭവൻമണി സ്മാരക പാർക്ക് ഒന്നാംഘട്ട ഉദ്ഘാടനം

Update: 2020-11-05 03:20 GMT

തൃശൂർ: ചാലക്കുടി നഗരസഭ കലാഭവൻ മണി സ്മാരക പാർക്കിന്റ ആദ്യഘട്ട പൂർത്തീകരണ ഉദ്ഘാടനം സഹകരണ ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനിലൂടെ നിർവഹിച്ചു. ബി ഡി ദേവസ്സി എം എൽ എ അധ്യക്ഷത വഹിച്ചു. 

ടൂറിസം വകുപ്പ് അനുവദിച്ച മൂന്ന് കോടി രൂപയും നഗരസഭയുടെ ഒരുകോടി രൂപയും ചേര്‍ത്ത് നാല് കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്.

ടൂറിസം ഡയറക്ടര്‍ ബാലകിരണ്‍ ഐഎഎസ് റിപ്പോര്‍ട്ടവതരിപ്പിച്ചു.നഗരസഭ ചെയര്‍പേഴ്സണ്‍ ജയന്തി പ്രവീൺകുമാർ,സ്റ്റാൻറിംഗ് കമ്മറ്റി അധ്യക്ഷന്മാരായ ഗീത ടീച്ചര്‍,പി എം ശ്രീധരന്‍,ബിജി സദാനന്ദൻ,യു വി മാര്‍ട്ടിന്‍, ആലീസ് ഷിബു,പ്രതിപക്ഷ നേതാവ് വി ഒ പൈലപ്പന്‍,ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ്,മുനിസിപ്പൽ സെക്രട്ടറി എം എസ് ആകാശ്,മുനിസിപ്പൽ എഞ്ചിനീയര്‍ എം കെ സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.

Similar News