തൃശൂർ: ജില്ലയിൽ പെരുമാറ്റചട്ടനിയമം ലംഘിച്ച് അനധികൃതമായി സ്ഥാപിച്ച 1,071 പ്രചാരണ സാമഗ്രികൾ ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തു.
വിവിധ താലൂക്കുകളിൽ
പൊതു,സ്വകാര്യ ഇടങ്ങളിൽ സ്ഥാപിച്ച കൊടി- തോരണങ്ങളും ഫ്ലക്സ്, ബാനർ, ബോർഡ് എന്നിവയാണ് അതത് താലൂക്ക് ഉദ്യോഗസ്ഥർ നീക്കം ചെയ്തത്.
മുകുന്ദപുരം താലൂക്കിൽ
32 തോരണങ്ങളും 3 കൊടികളുമാണ് നീക്കം ചെയ്തത്. കൊടുങ്ങല്ലൂർ താലൂക്കിൽ
53 പോസ്റ്ററുകളും
13 ബാനറുകളും 84 തോരണങ്ങളും 24 കൊടികളും 12 ബോർഡുകളും നീക്കംചെയ്തു. ചാലക്കുടിയിൽ 8
ബോർഡുകളും 12 ബാനറുകളും 32 കൊടികളും റോഡിൽ വരച്ച 2 ചിഹ്നങ്ങളും നീക്കം ചെയ്തു.
തലപ്പിള്ളി താലൂക്കിൽ
190 പോസ്റ്റുകളും 90 കൊടികളും 11 സെറ്റ് തോരണങ്ങളും മാറ്റിയപ്പോൾ ചാവക്കാട് താലൂക്കിൽ നിന്നും
130 പോസ്റ്ററുകൾ
നീക്കം ചെയ്തു. തൃശൂർ താലൂക്കിൽ നിന്ന് 12 ബോർഡുകളും കുന്നംകുളം താലൂക്കിൽ നിന്നും 300 പോസ്റ്ററുകളും 28 ഫ്ലെക്സ്കളു 35 ബാനറുകളും നീക്കം ചെയ്തു.
പെരുമാറ്റചട്ടം ലംഘിച്ച് സ്ഥാപിച്ച പ്രചാരണ സാമഗ്രികൾ എല്ലാം അതത് രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടെ സഹായത്തോടെയാണ്
നീക്കം ചെയ്തത്. തഹസീൽദാർമാരായ എം സന്ദീപ്, രാജേഷ് സി എസ്, രാജു ഇ എൻ, രേവ കെ, ഐ ജെ മധുസൂദനൻ, റഫീഖ് പി യു, ജീവ പി എസ് തുടങ്ങിയവർ നീക്കം ചെയ്യൽ നടപടികൾക്ക് നേതൃത്വം നൽകി.