പോളിങ് ഡ്യൂട്ടി ഉദ്യോഗസ്ഥർ തപാൽ വോട്ട് ബന്ധപ്പെട്ട റിട്ടേണിങ് ഓഫിസർക്ക് സമർപ്പിക്കണം
തൃശൂർ: ജില്ലയിൽ പോളിങ് ഡ്യൂട്ടിക്ക് ഉത്തരവ് ലഭിച്ച ജീവനക്കാർ വോട്ടുള്ള ഡിവിഷനിലെ റിട്ടേണിങ് ഓഫീസറുടെ കാര്യാലയത്തിന്റെ തപാൽ വിലാസത്തിലോ നേരിട്ടോ തപാൽ വോട്ട് സമർപ്പിക്കണം. തൃശൂർ കോർപറേഷൻ, ചാലക്കുടി, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ചാവക്കാട്, വടക്കാഞ്ചേരി, ഗുരുവായൂർ, കുന്നംകുളം, മുനിസിപ്പാലിറ്റികളിലെ റിട്ടേണിങ് ഓഫീസർമാരുടെ വിശദാംശങ്ങൾ താഴെ നൽകുന്നു.
തൃശൂർ കോർപ്പറേഷനിൽ ഒന്നു മുതൽ 28 വരെ ഡിവിഷനുകളിൽ വോട്ടുള്ള പോളിംഗ് ഡ്യൂട്ടിയുള്ള ജീവനക്കാർ കലക്ടറേറ്റ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലെ റിട്ടേണിങ് ഓഫീസറുടെ കാര്യാലയത്തിലും 29 മുതൽ 55 വരെ ഡിവിഷനുകളിൽ വോട്ടുള്ള ജീവനക്കാർ ജനറൽ മാനേജർ, ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് സെന്റർ എന്നിവിടങ്ങളിലുമായി തപാൽ വോട്ട് സമർപ്പിക്കണം.
ചാലക്കുടി നഗരസഭ ഒന്ന് മുതൽ 18 വരെ ഡിവിഷൻ- ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, 19 മുതൽ 36 വരെ ഡിവിഷൻ- വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ഒന്നു മുതൽ 21 വരെ ഡിവിഷൻ- ഡെപ്യൂട്ടി കലക്ടർ (എൽ എ) കലക്ടറേറ്റ്, 22 മുതൽ 43 വരെ ഡിവിഷൻ- ഡെപ്യൂട്ടി കലക്ടർ ആൻ്റ് അപ്പലേറ്റ് അതോറിറ്റി, തൃശൂർ, കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി ഒന്നു മുതൽ 22 വരെ ഡിവിഷൻ- ഡെപ്യൂട്ടി കലക്ടർ (എൽ ആർ) കലക്ടറേറ്റ് തൃശൂർ, 23 മുതൽ 44 വരെ ഡിവിഷൻ - ഡെപ്യൂട്ടി ഡയറക്ടർ ഡയറി ഡെവലപ്മെന്റ് തൃശൂർ, കുന്നംകുളം മുനിസിപ്പാലിറ്റി 1 മുതൽ 18 വരെ ഡിവിഷൻ- ഡിസ്ട്രിക്ട് സോയിൽ കൺസർവേഷൻ ഓഫീസ് തൃശൂർ, 19 മുതൽ 37 വരെ ഡിവിഷൻ- ഡയറക്ടർ ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് തൃശൂർ, വടക്കാഞ്ചേരി നഗരസഭ ഒന്നു മുതൽ 20 വരെ ഡിവിഷൻ- ഡിസ്ട്രിക്ട് രജിസ്ട്രാർ ജനറൽ തൃശൂർ, 21 മുതൽ നാല്പത്തൊന്ന് വരെ ഡിവിഷൻ- അസിസ്റ്റന്റ് കൺട്രോളർ ലീഗൽ മെട്രോളജി തൃശൂർ എന്നിവിടങ്ങളിലാണ് തപാൽ വോട്ട് സമർപ്പിക്കേണ്ടത്.