സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ്: ഫോറം സാക്ഷ്യപ്പെടുത്താനുള്ള ചുമതല ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും

Update: 2020-12-07 11:16 GMT

തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊവിഡ്19 രോഗബാധിതരായവര്‍ക്കും ക്വറന്റീനില്‍ കഴിയുന്നവര്‍ക്കുമായി അനുവദിക്കുന്ന പ്രത്യേക തപാല്‍ ബാലറ്റിനോടൊപ്പം സമ്മതിദായകന്‍ സമര്‍പ്പിക്കേണ്ട ഫോറം 16ലെ സത്യപ്രസ്താവന സാക്ഷ്യപ്പെടുത്താനുള്ള ചുമതല ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും.

ജില്ലയിലെ ആരോഗ്യ വകുപ്പിലെയും തദ്ദേശസ്വയംഭരണ വകുപ്പിലെയും എല്ലാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കുമാണ് ഇതിന്റെ ചുമതലയും അധികാരവും നല്‍കിയിരിക്കുന്നത്. അവരവരുടെ അധികാരാതിര്‍ത്തിക്കുള്ളില്‍ താമസിക്കുന്ന പ്രത്യേക തപാല്‍ വോട്ട് വഴി സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അര്‍ഹതയുള്ള എല്ലാവര്‍ക്കും ഫോറം 16ലുള്ള സത്യപ്രസ്താവന യാതൊരു തടസ്സവുമില്ലാതെ യഥാസമയം സാക്ഷ്യപ്പെടുത്തി ലഭിച്ചിട്ടുണ്ടെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ഉറപ്പാക്കേണ്ടതാണെന്ന് വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു.

Similar News